കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി:  എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി  കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവിനെ തീരുമാനിച്ചു. .   ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.. പ്രതിപക്ഷം ശക്തമായ രാജ്യസഭയില്‍ നടപടികള്‍ നിയന്ത്രിക്കാന്‍ മികച്ച പാര്‍ലമെന്റേറിയനായ വെങ്കയ്യ നായിഡുവിന് കഴിയുമന്ന വിലയിരുത്തലാണ് അദ്ദേഹം പരിഗണിക്കപ്പെടാനുള്ള പ്രധാനഘടകം.

 ഉത്തരേന്ത്യയില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമ്പോള്‍ ദക്ഷിണേന്ത്യക്കാരനായ ആള്‍ ഉപരാഷ്ട്രപതിയാകണമെന്ന വിലയിരുത്തലും വെങ്കയ്യ നായിഡുവിന് അനുകൂലമായി. ആന്ധ്രപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡു നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മുന്‍പ് കര്‍ണാടകയില്‍ നിന്നായിരുന്നു രാജ്യസഭയിലെത്തിയത്. 

 നരേന്ദ്ര മോദി സര്‍ക്കാരില്‍ ആദ്യം പാര്‍ലമെന്ററികാര്യവകുപ്പും ഭവന, നഗരവികസനവുമായിരുന്നു നായിഡു കൈകാര്യം ചെയ്തിരുന്നത്. 2016 ജൂലൈ മുതല്‍ പാര്‍ലമെന്ററി വകുപ്പ് ഒഴിവാക്കി അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതല മോദി അദ്ദേഹത്തിന് നല്‍കി. മുന്‍പ് എബി വാജ്‌പേയ് സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രിയായിരുന്നു. 


LATEST NEWS