രാ​ജ്യം വി​ടു​ന്ന​തി​നു മുമ്പ് ജെ​യ്റ്റ്ലി​യെ ക​ണ്ടി​രു​ന്നു; വെളിപ്പെടുത്തലുമായി വി​ജ​യ് മ​ല്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാ​ജ്യം വി​ടു​ന്ന​തി​നു മുമ്പ് ജെ​യ്റ്റ്ലി​യെ ക​ണ്ടി​രു​ന്നു; വെളിപ്പെടുത്തലുമായി വി​ജ​യ് മ​ല്യ

ല​ണ്ട​ന്‍: രാ​ജ്യം വി​ടു​ന്ന​തി​നു മു​മ്ബ് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യിരുന്നുവെന്ന് വി​ജ​യ് മ​ല്യ. 9000 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട മ​ല്യ ല​ണ്ട​നി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ച​താ​യും മ​ല്യ പ​റ​ഞ്ഞു.

ലണ്ടനില്‍ കോടതിക്കുമുന്നില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് 'ചില കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനായി' ജെയ്റ്റ്‌ലിയെ കണ്ടതായി മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പു നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ ഇടപെട്ടു നിരസിക്കുകയായിരുന്നുവെന്നും മല്യ പറഞ്ഞു.

കര്‍ണാടക ഹൈക്കോടതിക്കു മുന്‍പാകെ താന്‍ ചില ഒത്തുതീര്‍പ്പു നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു. ഇക്കാര്യം ജഡ്ജിമാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എല്ലാം കോടതി തീരുമാനിക്കട്ടെ- മല്യ പറഞ്ഞു.

എന്നാല്‍ മല്യയുടെ ആരോപണം ജെയ്റ്റ്‌ലി നിഷേധിച്ചു. മല്യയ്ക്ക് കൂടിക്കാഴ്ചയ്ക്ക് താന്‍ സമയം നല്‍കിയിട്ടില്ല. എന്നാല്‍ പാര്‍ലമെന്റ് ലോബിയില്‍വച്ചു കണ്ടെന്നും ജെയ്റ്റ്‌ലി സ്ഥിരീകരിച്ചു.