പാ​ക്കി​സ്ഥാ​ന്‍ ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം; തങ്ങളുടെ ആഭ്യന്തരവിഷയത്തില്‍ ഇടപെടേണ്ടന്ന്‍ ഇ​ന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാ​ക്കി​സ്ഥാ​ന്‍ ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം; തങ്ങളുടെ ആഭ്യന്തരവിഷയത്തില്‍ ഇടപെടേണ്ടന്ന്‍ ഇ​ന്ത്യ

ജനീവ: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ. പാ​ക്കി​സ്ഥാ​ന്‍ ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​ണ്. അ​ങ്ങ​നെ​യു​ള്ള പാ​ക്കി​സ്ഥാ​ന്‍ രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്നും ഇ​ന്ത്യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍ പറഞ്ഞു. വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വി​ജ​യ് താ​ക്കൂര്‍ സിംഗാ​ണ് രാ​ജ്യ​ത്തി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കശ്മീരിലെ പുതിയ നിയമനടപടികള്‍ പാര്‍ലമെന്റ് പാസാക്കിയ മറ്റുനിയമ നടപടികളെപ്പോലെ തന്നെയാണെന്ന് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ആഭ്യന്തരവിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ഒരുരാജ്യത്തിനും അംഗീകരിക്കാനാവില്ല. തീര്‍ച്ചയായും ഇന്ത്യയ്ക്കും അതിന് കഴിയില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ജമ്മുകശ്മീരില്‍ തുല്യതയും നീതിയും ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നും കശ്മീരിലെ ലിംഗവിവേചനം അവസാനിപ്പിക്കാനും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യാ​യ വി​ജ​യ് താ​ക്കൂ​ര്‍ സിം​ഗും പാ​കി​സ്ഥാ​ന്‍ പു​റ​ത്താ​ക്കി​യ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ അ​ജ​യ് ബി​സാ​രി​യ​യും ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​മാ​ണ് യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
 


LATEST NEWS