ബിജെപി എം പിമാരുടെ സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാളിലെ ബത്പാരയില്‍ സംഘര്‍ഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി എം പിമാരുടെ സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാളിലെ ബത്പാരയില്‍ സംഘര്‍ഷം


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബത്പാരയില്‍ വീണ്ടും സംഘര്‍ഷം. ബി.ജെ.പി എം.പിമാരുടെ സന്ദര്‍ശനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി ടി.എം.സി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. 

നേരത്തെ ബത്പാരയില്‍ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏഴ് പൊലീസുകാരടക്കം 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ബി.ജെ.പി എം.പിമാരുടെ സംഘം ബത്പാരയിലെത്തിയത്. 

ഇന്ന് ഉച്ചയോടെയാണ് ബി.ജെ.പി എംപിമാരായ എസ്.എസ് അഹ്ലുവാലിയ, സത്യപാല്‍ സിങ്, വിഡി റാം എന്നിവര്‍ ബാത്പാരയിലെത്തിയത്. ഇവരുടെ സന്ദര്‍ശനത്തിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി ടി.എം.സി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.


LATEST NEWS