ഇന്‍ഫോസിസിന്റെ സിഇഒ സ്ഥാനം വിശാല്‍ സിക്ക രാജിവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍ഫോസിസിന്റെ സിഇഒ സ്ഥാനം വിശാല്‍ സിക്ക രാജിവെച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജിവെച്ചു. പകരം പ്രവീണ്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്‌.

വിശാല്‍ സിക്കയുടെ രാജിക്കത്ത് കമ്പനി സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എജിഎസ് മണികന്ദ വ്യക്തമാക്കി. വിശാല്‍ സിക്ക ഇനി കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ചുമതല വഹിക്കുമെന്നും മണികന്ദ വ്യക്തമാക്കി.

പുതിയ എംഡിയെ നിയമിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തകൃതിയായി നടക്കുന്നുണ്ടെന്നും സെക്രട്ടറി പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ പറയുന്നു.

ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 8%ത്തോളം ഇടിവ് രേഖപ്പെടുത്തിയതിനിടെയാണ് പിന്നാലെയാണ് രാജി. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം പലതവണ പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ചു രംഗത്തെത്തിയിരുന്നു. ആരോപണങ്ങളില്‍ മനംമടുത്താണ്‌ രാജിയെന്നാണ് രാജിക്കത്തില്‍ പറയുന്നത്. ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സി.ഇ.ഒ. ആണ് വിശാല്‍ സിക്ക.