വിഷുകൈനീട്ടമായി മലയാളികള്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണം: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിഷുകൈനീട്ടമായി മലയാളികള്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണം: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: വിഷുകൈനീട്ടമായി മലയാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. 
ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ സമാശ്വാസിപ്പിക്കാനും സഹായം ചെയ്യാനും മോദി നേരിട്ടാണ് തന്നോട് നിര്‍ദേശിച്ചത്. അതിനാല്‍ മലയാളികളെല്ലാം മോദിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍മ്മല സീതരാമന്‍ പറഞ്ഞു.