മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍

കൊച്ചി: തോമസ് ചാണ്ടിക്കെതിരെ  രൂക്ഷമായ പ്രതികരണമുണ്ടായിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. ഈ നിലപടുകളോടെ പിണറായി വിജയന്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് തെളിഞ്ഞു എന്നും വിഎം സുധീരന്‍ പറഞ്ഞു. 

മന്ത്രി രാജിവെക്കുന്നതാണുചിതമെന്നും സുധീരന്‍ പറഞ്ഞു. തന്റെ പണത്തിന്റെ കരുത്തില്‍ ആരെയും വരുതിയിലാക്കാം എന്നുള്ള തോമസ് ചാണ്ടി തിയറിയില്‍ മുഖ്യമന്ത്രിയും വീണിരിക്കുകയാണ്. മന്ത്രി ചാണ്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോള്‍ കൂട്ടുപ്രതിയായിട്ടാണ് ജനങ്ങള്‍ കാണുന്ന.ജനവികാരവും സംസ്ഥാന താത്പര്യവും ഇടതുമുന്നണിയിലെ പൊതു അഭിപ്രായവും തീര്‍ത്തും തള്ളിക്കളഞ്ഞ് നിയമലംഘകനായ മന്ത്രി തോമസ് ചാണ്ടിക്ക് മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ ഒരു രാഷ്ട്രീയ ഭീരുവായി തുടരുന്നതിലും നല്ലത് രാജിവച്ചൊഴിയുകയാണെന്ന് സുധീരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 


LATEST NEWS