വി ടി ബല്‍റാമിനെ കായികമായി നേരിടുന്നതിനെ എസ്​.എഫ്.ഐ അനുകൂലിക്കുന്നില്ല; വി.പി. സാനു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വി ടി ബല്‍റാമിനെ കായികമായി നേരിടുന്നതിനെ എസ്​.എഫ്.ഐ അനുകൂലിക്കുന്നില്ല; വി.പി. സാനു

മലപ്പുറം: വി ടി ബല്‍റാമിനെ കായികമായി നേരിടുന്നതിനെ എസ്​.എഫ്.ഐ അനുകൂലിക്കുന്നില്ലെന്ന് അഖിലേന്ത്യ പ്രസിഡന്‍റ്  വി.പി. സാനു. അഭിപ്രായം പറഞ്ഞതി​​​ന്‍റെ പേരില്‍ ആക്രമിക്കുന്നത് ശരിയല്ല. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം ആരെയും അധിക്ഷേപിക്കാനുള്ള ലൈസന്‍സാണെന്ന് കരുതരുതെന്നും വി.പി. സാനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബല്‍റാം ചെയ്തതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോട് യോജിപ്പില്ല. സോഷ്യല്‍ മീഡിയയിലൂടെ വിവാദങ്ങളുണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റാനാണ് ബല്‍റാം ശ്രമിക്കുന്നത്. ആര്‍ക്കും ഏത് കാര്യത്തിലും അഭിപ്രായ പ്രകടനം നടത്താം. പക്ഷേ ആരും ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്രമുണ്ട്. പക്ഷേ, അഭിപ്രായം പറയുന്നവരെ ആക്രമത്തിലൂടെ നേരിടുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും സാനു പറഞ്ഞു.

വി.ടി. ബല്‍റാം എം.എല്‍.എക്കെതിരായ ആക്രമണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സാനു. ക്ഷേത്രാനുഷ്ഠാനങ്ങളെക്കുറിച്ച്‌ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ നടത്തിയ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്നറിയില്ല. എല്ലാത്തരം അന്ധവിശ്വാസങ്ങള്‍ക്കുമെതിരാണ് എസ്.എഫ്.ഐ. ഹോമവും പൂജയുംകൊണ്ട് പ്രയോജനമുണ്ടാവുമെന്ന അഭിപ്രായവും സംഘടനക്കില്ലെന്ന് സാനു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.