സിപിഎമ്മില്‍ വിഎസിന്   ഘടകമില്ല; ഘടകമില്ലാത്ത വിഎസ് കേന്ദ്ര-സംസ്ഥാന കമ്മറ്റിയോഗങ്ങളില്‍ ക്ഷണിതാവ്; വിഎസിനെ ക്ഷണിതാവാക്കിയ യെച്ചൂരി പാര്‍ട്ടി ഘടനയെ തന്നെ അട്ടിമറിക്കുന്നോ? 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സിപിഎമ്മില്‍ വിഎസിന്   ഘടകമില്ല; ഘടകമില്ലാത്ത വിഎസ് കേന്ദ്ര-സംസ്ഥാന കമ്മറ്റിയോഗങ്ങളില്‍ ക്ഷണിതാവ്; വിഎസിനെ ക്ഷണിതാവാക്കിയ യെച്ചൂരി പാര്‍ട്ടി ഘടനയെ തന്നെ അട്ടിമറിക്കുന്നോ? 

തിരുവനന്തപുരം: അച്ചടക്കലംഘനം വെറും താക്കീതില്‍ ഒതുങ്ങിയെങ്കിലും സിപിഎമ്മില്‍ വിഎസിന്റെ  റോള്‍ എന്ത് എന്ന ചോദ്യത്തിനു സിപിഎം കേന്ദ്രകമ്മറ്റിയോഗം കഴിഞ്ഞിട്ടും ഉത്തരമായില്ല.

സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന വി.എഎസ്.അച്യുതാനന്ദന്‍ എന്ന നേതാവിന്  ഇപ്പോള്‍ ഘടകമില്ല. ഘടകമില്ലെങ്കിലും  വി.എസ്.അച്യുതാനന്ദന്‍ ഇപ്പോള്‍ കേന്ദ്രകമ്മറ്റിയില്‍ ക്ഷണിതാവാണ്. സംസ്ഥാന കമ്മറ്റിയിലും ക്ഷണിതാവാണ്. പക്ഷെ ഘടകമില്ല.

സിപിഎം പാര്‍ട്ടി സംവിധാനമനുസരിച്ച് ഘടകമില്ലാതെ ഒരു നേതാവിന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. എന്നിട്ടും വിഎസ് പാര്‍ട്ടിയില്‍ തുടരുന്നു. ഘടകമില്ലാതെ പാര്‍ട്ടിയില്‍ നിലനില്‍പ്പ്‌ ഇല്ലാ എന്ന് അറിയാവുന്ന വിഎസ് തിരുവനന്തപുരത്തെ കേന്ദ്ര കമ്മറ്റിയോഗ തീരുമാനം അറിഞ്ഞപ്പോഴും ചോദിച്ചത് പാര്‍ട്ടിയില്‍ തന്റെ ഘടകം ഏത് എന്ന ചോദ്യമാണ്.

ആ ചോദ്യത്തിനു ഇതുവരെ ഉത്തരമാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തിനു ഒരു ഘടകം വേണം. ഘടകമില്ലാതെ ഒരു പാര്‍ട്ടി അംഗത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഘടകമില്ലെങ്കില്‍ വിഎസിന് പാര്‍ട്ടിയില്‍ അംഗത്വവുമില്ല. അംഗത്വമില്ലാത്ത ഒരു നേതാവ് എങ്ങിനെ കേന്ദ്രകമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും ക്ഷണിതാവാകും.

പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തന ഘടകമില്ലാത്ത ഒരു നേതാവ് ഘടകമില്ലാതെ എങ്ങിനെ  കേന്ദ്രകമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും ക്ഷണിതാവാകും. ഇവിടെയാണ് യെച്ചൂരി മാജിക് പുറത്ത് വരുന്നത്. വി.എസിന്റെ കാര്യത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടൽ നിർണായകമായിരുന്നു. അങ്ങിനെയാണ് ഘടകമില്ലാതെ വിഎസ് പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ ക്ഷണിതാവായി മാറിയത്.

 ഇത് പാര്‍ട്ടി സംവിധാനത്തിനു വിപരീതമാണ്. അതേ സമയം പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരുമാണ്. രണ്ടു അവകാശങ്ങള്‍ സിപിഎം അംഗങ്ങള്‍ക്കുണ്ട്. ഒന്ന് പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പിന് നില്‍ക്കാനുള്ള അവകാശം. മറ്റൊന്ന് പാര്‍ട്ടിയില്‍ മറ്റുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവകാശം. രണ്ടിനും പാര്‍ട്ടി മെമ്പര്‍ഷിപ്പും, പാര്‍ട്ടി ഘടകവും വേണം. ഇവിടെ വിഎസിന്  ഇപ്പോള്‍ രണ്ടുമില്ലാത്ത അവസ്ഥയാണ്. 

പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ പിളര്‍പ്പ് വന്നപ്പോള്‍    സിപിഎമ്മിന് വേണ്ടി ഇറങ്ങിവന്നതില്‍ സിപിഎമ്മില്‍ ജീവിച്ചിരിക്കുന്നവരില്‍ വേറെ ഒരു നേതാവും  ഇല്ല. വിഎസ് മാത്രമാണുള്ളത്. ആ വിഎസിന് മെമ്പര്‍ഷിപ്പ്  ഉണ്ട്. പക്ഷെ ഘടകമില്ല. ഘടകമില്ലാത്ത്ത വിഎസിന്റെ മെമ്പര്‍ഷിപ്പിന് പോലും മൂല്യം ഇല്ലാത്ത അവസ്ഥയാണ്.

കാരണം കേന്ദ്രകമ്മറ്റിയിലും, സംസ്ഥാന കമ്മറ്റിയിലും വിഎസിന് വോട്ടവകാശം ഇല്ല. ഘടകമില്ലാത്തതിനാല്‍ സിപിഎമ്മില്‍ വിഎസിന്റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലാണ്. പക്ഷേ ഇത് ചോദ്യം ചെയ്യാന്‍ കേന്ദ്രകമ്മറ്റിപോലും തയ്യാറായില്ല. പിബി  കമ്മിഷൻ ചൂണ്ടിക്കാട്ടിയ   അച്ചടക്ക ലംഘനങ്ങളുടെ പേരിൽ,   വി.എസ്. അച്യുതാനന്ദന് താക്കീത് നൽകാനാണ്  സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വരെ തീരുമാനിച്ചത്.

 പാർട്ടി ഭരണഘടനയനുസരിച്ച് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് താക്കീത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ കേന്ദ്രകമ്മറ്റി കഴിഞ്ഞ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയ കാര്യമുണ്ട്.

കോടിയേരി വിഎസിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരം. വി.എസ് പാർട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവാണ്. സ്വാതന്ത്ര്യസമരകാലം തൊട്ട് രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിൽക്കുന്ന നേതാവാണ്. ആ പരിഗണന വച്ചാണ് കേന്ദ്ര കമ്മിറ്റിയിൽ ഇത്തവണ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയത്.

കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന നിലയിൽ വി.എസ് സംസ്ഥാനകമ്മിറ്റിയിൽ തുടർച്ചയായി പങ്കെടുക്കുന്നുണ്ട്. കേന്ദ്രകമ്മിറ്റിയിൽ അദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കുന്നുമുണ്ട്. ഇവിടത്തെ സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായം പ്രകടിപ്പിക്കാൻ തനിക്ക് അവസരമുണ്ടോ എന്നാണ് വി.എസ് ഉയർത്തിയ ചോദ്യം.

കേരളവുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായം പ്രകടിപ്പിക്കാമെന്ന് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.  അതുപ്രകാരം അദ്ദേഹത്തിന്റെ ഫോറം സംസ്ഥാനകമ്മിറ്റിയായിരിക്കും.  ഓരോ സഖാക്കളും അതത് പാർട്ടിഘടകത്തിലാണ് അഭിപ്രായം പറയേണ്ടത്. കോടിയേരി പറയുന്നു.

 വിഎസിന്റെ ഫോറം സംസ്ഥാനകമ്മിറ്റിയാണ്. അതില്‍ അദ്ദേഹത്തിനു അഭിപ്രായം പറയാം. പക്ഷെ ഓരോ സഖാക്കളും അതാത്  പാർട്ടിഘടകത്തിലാണ് അഭിപ്രായം പറയുന്നത്. അപ്പോള്‍ വിഎസിന്റെ പാര്‍ട്ടി ഘടകമേത്.

എല്ലാ സഖാക്കള്‍ക്കും പാര്‍ട്ടി ഘടകമുണ്ട്‌. സഖാക്കള്‍ക്ക് പാര്‍ട്ടി ഘടകത്തില്‍ അഭിപ്രായം പറയാം. പാര്‍ട്ടി സഖാക്കള്‍ അതാത് ഘടകത്തിലാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ വിഎസിന് പാര്‍ട്ടി ഘടകമില്ല. അപ്പോള്‍ വിഎസ് പാര്‍ട്ടി സഖാവല്ലേ?

 ഈ ചോദ്യത്തിനാണ് പിബി കഴിഞ്ഞിട്ടും, കേന്ദ്രകമ്മറ്റി കഴിഞ്ഞിട്ടും ഉത്തരം ലഭിക്കാത്തത്. കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മെമ്പര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ ഘടകം വേണം. വിഎസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിനു ഘടകമില്ല. ഘടകമില്ലാത്ത ഒരാള്‍ക്ക് എങ്ങിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കും?  

പക്ഷെ കേന്ദ്രകമ്മറ്റിയിലും, സംസ്ഥാന കമ്മറ്റിയിലും വിഎസ് ക്ഷണിതാവാണ്. ഘടകം ഇല്ലാത്തതിനാല്‍ വോട്ടിംഗ് അധികാരവും വിഎസിനില്ല. അപ്പോള്‍ വിഎസ് എങ്ങിനെ കേന്ദ്രകമ്മറ്റിയിലും, സംസ്ഥാന കമ്മറ്റിയിലും ക്ഷണിതാവാകും. ഈ ചോദ്യത്തിനാണ് ഇതുവരെ ഉത്തരം ലഭിക്കാത്തത്.