ട്രംപിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം; ഗുജറാത്തിലെ ചേരികള്‍ മതില്‍കെട്ടി മറക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രംപിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം; ഗുജറാത്തിലെ ചേരികള്‍ മതില്‍കെട്ടി മറക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ അഹമ്മദാബാദിലെ ചേരികള്‍ മതില്‍കെട്ടി മറയ്ക്കുന്നു. നഗരം മോടിപിടിപ്പിക്കുന്നതിന്റ ഭാഗമായാണ് ചേരിപ്രദേശങ്ങള്‍ മറച്ച്‌ മതില്‍ പണിയാന്‍ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അ​ഹ്​​മ​ദാ​ബാ​ദ് വിമാനത്താവളം മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചേരി പ്രദേശങ്ങളാണ് ട്രംപിന്‍റെ കണ്ണില്‍ പെടാതിരിക്കാന്‍ വലിയ മതിലുകള്‍കെട്ടി മറക്കുന്നത്. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.

ഈ വഴിയില്‍ അഞ്ഞൂറോളം കുടിലുകളിലായി 2500 പേര്‍ താമസിക്കുന്നതായിട്ടാണ് കണക്കുകള്‍. ഈ കാഴ്ച മറയ്ക്കാനാണ് അരകിലോമീറ്ററോളം ഉയരത്തില്‍ മതില്‍ക്കെട്ടുന്നത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സബര്‍മതി റിവര്‍‌ഫ്രണ്ട് സ്ട്രെച്ചിനൊപ്പം വലിയ ഈന്തപ്പനകളും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടുന്നുണ്ട്.

കൂടാതെ, ട്രംപിന്‍റെ റോഡ് ഷോ കടന്നു പോകുന്നത് അടക്കം 16 റോഡുകളുടെ നവീകരണവും വഴിവിളക്കുകളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയായി വരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ നടക്കുന്നത്. ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏകദേശം 50 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തന്നെ വരവേല്‍ക്കാന്‍ അമ്ബത് മുതല്‍എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞിരുന്നു. അഹമ്മദാബാദില്‍പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ മോട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം വരെ റോഡ്ഷോ നടക്കും.


LATEST NEWS