ഗുജറാത്ത് നിയമസഭയില്‍  ബി ജെ പി എം എല്‍ എയെ കോണ്‍ഗ്രസ് അംഗം മൈക്രോ ഫോണ്‍ ഊരി അടിച്ചു( വീഡിയോ )

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുജറാത്ത് നിയമസഭയില്‍  ബി ജെ പി എം എല്‍ എയെ കോണ്‍ഗ്രസ് അംഗം മൈക്രോ ഫോണ്‍ ഊരി അടിച്ചു( വീഡിയോ )

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ ബി ജെ പി -കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ബി ജെ പി എം എല്‍ എയെ കോണ്‍ഗ്രസ് അംഗം മൈക്രോ ഫോണ്‍ ഊരി അടിച്ചു. ജഗദീഷ് പഞ്ചല്‍ എന്ന ബി ജെ പി അംഗത്തിനാണ് മര്‍ദനം ഏറ്റത്.

ശൂന്യവേളയ്ക്കു ശേഷം കോണ്‍ഗ്രസ് അംഗമായ വിക്രം മദാമിനെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.

താന്‍ സംസാരിക്കുമെന്നായിരുന്നു വിക്രമിന്റെ നിലപാട്. തുടര്‍ന്ന് വിക്രമിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് മറ്റൊരു കോണ്‍ഗ്രസ് അംഗമായ അംരീഷ് ദേര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അംരീഷിന്റെ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് അംരീഷും വിക്രമും സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയും പ്രതിഷേധിക്കുകയുമായിരുന്നു.ഇതോടെ അംരീഷിനെയും വിക്രമിനെയും സ്പീക്കര്‍ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

ഇവരെ നിയമസഭയില്‍നിന്ന് സുരക്ഷാ ജീവനക്കാര്‍ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.ഈ സമയം കോണ്‍ഗ്രസ് അംഗങ്ങളോട് നിശബ്ദരായിരിക്കാനും സ്പീക്കറെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ബി ജെ പി എം എല്‍ എയായ ജഗദീഷ് പഞ്ചല്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ കോണ്‍ഗ്രസ് എം എല്‍ എ പ്രതാപ് ദുധത് ജഗദീഷിനെ മൈക്രോഫോണ്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നു.