ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പൽ കത്തിനശിച്ചു; 22 ജീവനക്കാരെ രക്ഷപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പൽ കത്തിനശിച്ചു; 22 ജീവനക്കാരെ രക്ഷപ്പെടുത്തി

ആ​ന്ധ്രപ്ര​ദേ​ശി​ൽ​നി​ന്നു കൊല്‍ക്കത്തയി​ലേ​ക്കു പോ​യ ച​ര​ക്കു​ക​പ്പ​ലി​നു തീ​പി​ടി​ച്ചു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 22 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കോ​സ്റ്റ്ഗാ​ർ​ഡ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. കപ്പൽ പൂർണ്ണമായും കത്തി നശിച്ചു.

കൃ​ഷ്ണ​പ​ട്ട​ണം തു​റ​മു​ഖ​ത്തു​നി​ന്ന് ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി പു​റ​പ്പെ​ട്ട സാ​ഗ​ർ ക​പ്പ​ലാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും ഹൂ​ഗ്ലി ന​ദി​യും കൂ​ടി​ച്ചേ​രു​ന്നി​ട​ത്ത് തീപിടിച്ചത്. ആർക്കും പരിക്കുകൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി  പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ച​ര​ക്കു​ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 14.5 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എം​വി ന​ളി​നി എ​ന്ന ക​പ്പ​ലി​നാ​ണു തീ ​പി​ടി​ച്ച​ത്. പൊ​ട്ടി​ത്തെ​റി​യെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.