രണ്ടു വര്‍ഷത്തിനുള്ളില്‍ ഗോവധം നിരോധന നിയമം കൊണ്ടുവരും: സുബ്രഹ്മണ്യന്‍സ്വാമി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ടു വര്‍ഷത്തിനുള്ളില്‍ ഗോവധം നിരോധന നിയമം കൊണ്ടുവരും: സുബ്രഹ്മണ്യന്‍സ്വാമി

 മോദി സര്‍ക്കാര്‍ രാജ്യവ്യാപകമായി ഗോവധം നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍സ്വാമി . ഇപ്പോള്‍ ഈ നിയമം രാജ്യത്തില്ല. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ നിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പൊതുവായുള്ള നിയമനിര്‍മാണ വിഷയമാണെന്നും അതിനാല്‍ത്തന്നെ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാനാവുമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. മഹത്ത്വമുള്ള ഇന്ത്യന്‍ പശു എന്നതായിരുന്നു വിഷയം. പശുവിനെ പലകാരണങ്ങളാല്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ഇസ്‌കോണും ചേര്‍ന്നായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. 


ബീഫ് കഴിക്കുന്നത് മുസ്ലിം ആചാരത്തിന്റെ ഭാഗമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. കോണ്‍ഗ്രസ് സര്‍ക്കാരാണ് ബീഫ് കയറ്റുമതിക്ക് വിവിധ സബ്‌സിഡികള്‍ അനുവദിച്ചിരുന്നത്. ബി.ജെ.പി. സര്‍ക്കാര്‍  അത്തരം സബ്‌സിഡികള്‍ നിര്‍ത്തലാക്കുകയായിരുന്നു. അതോടെ ബീഫ് കയറ്റുമതി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.


LATEST NEWS