മദ്യപിച്ചെത്തി തെരുവിൽ യുവതിയെ മാനഭംഗപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മദ്യപിച്ചെത്തി തെരുവിൽ യുവതിയെ മാനഭംഗപ്പെടുത്തി

വിശാഖപട്ടണം: ജനങ്ങള്‍ നോക്കിനിൽക്കെ തെരുവിൽ യുവതിയെ മാനഭംഗപ്പെടുത്തി. ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന യുവതിക്കു നേരെയാണ് വിശാഖപട്ടണത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ മദ്യപിച്ചെത്തിയ ആളുടെ ആക്രമണം. തെരുവിൽ കഴിയുന്ന ഇവർക്കു നേരെ പട്ടാപ്പകൽ ആക്രമണമുണ്ടായിട്ടും ആരുംതന്നെ സഹായിക്കാനെത്തിയില്ല.

സവാരി പോകുകയായിരുന്ന ഓട്ടോഡ്രൈവറാണ് സംഭവത്തിന്റെ വിഡിയോ പകർത്തി പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ച് മിനിറ്റുകൾക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്.

ഗൻജി ശിവ എന്നു പേരുള്ള ഇയാൾക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മദ്യപിച്ചെത്തി യുവതിയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. ന്യൂ റെയില്‍വേ കോളനിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.