വീട്ടില്‍ അതിക്രമിച്ച് കയറി; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ   ജെകെഎല്‍എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്കിന്റെ പരാതി    

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീട്ടില്‍ അതിക്രമിച്ച് കയറി; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ   ജെകെഎല്‍എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്കിന്റെ പരാതി    

ശ്രീനഗര്‍: വീട്ടില്‍ അതിക്രമിച്ച് കയറിയ ഇന്ത്യാ ടുഡേയുടെ മാധ്യമപ്രവര്‍ത്തക കമല്‍ജീവ് സന്ധുവിനെതിരെ  ജെകെഎല്‍എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക് പരാതി നല്‍കി.   വീട്ടുതടങ്കലില്‍ കഴിയുന്ന തന്റെ അനുവാദമില്ലാതെ വീട്ടില്‍ ഒളിക്യാമറയുമായി അതിക്രമിച്ചു കടന്നു എന്നതാണ് മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള പരാതി. 

“ഞാന്‍ ഉറങ്ങുകയായിരുന്നു, പെട്ടെന്ന് എന്റെ കിടപ്പുമുറിയിലേക്ക് ഒരു ടിവി ജേണലിസ്റ്റ് ഇടിച്ചുകയറി വരുന്നു. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നതാണ് എന്ന ഭാവത്തിലാണ് വരുന്നത്. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ അനുമതി വാങ്ങിയിട്ടുണ്ടെന്ന് എന്റെ സഹോദരിയോട് കള്ളം പറഞ്ഞാണ് അകത്തുകടന്നത്. എന്നെ കാണാന്‍ അവര്‍ അനുമതി വാങ്ങിയിരുന്നില്ല.” മാലിക്   പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയുടെ ഫോണ്‍ യാസിന്‍ മാലിക് തല്ലിത്തകര്‍ക്കുകയും ചെയ്തു. യാസിന്‍ മാലികിന്റെ വാദത്തില്‍ സത്യമില്ലെന്ന് മാധ്യമപ്രവര്‍ത്തക  പ്രതികരിക്കുന്നു. 
 


LATEST NEWS