ഗവര്‍ണറുടെ  ക്ഷണത്തിനായി കാക്കുന്നു; നാളെത്തന്നെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കാന്‍  ബിജെപി നീക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഗവര്‍ണറുടെ  ക്ഷണത്തിനായി കാക്കുന്നു; നാളെത്തന്നെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കാന്‍  ബിജെപി നീക്കം

ബംഗളുരു:   ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെഡിരയൂരപ്പയെ തെരഞ്ഞെടുത്തതോടെ    നാളെത്തന്നെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കാന്‍  ബിജെപി നീക്കം.  ഇതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ രാവിലെ വീണ്ടും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നിര്‍ണായകം.  സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്നും തന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യെഡിരയൂരപ്പ പറഞ്ഞു.

ഉചിതമായ തീരുമാനം എടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.  ര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകുന്ന ബിജെപിയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എംഎല്‍മാരെ ഒപ്പം നിര്‍ത്താന്‍ കഠിനപരിശ്രമം നടത്തുകയാണ് കോണ്‍ഗ്രസും ജെഡിഎസും. ഇരുപാര്‍ട്ടികളിലെയും എംഎല്‍എമാരെ വരുതിയിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിയിട്ടുമുണ്ട്. ജെഡിഎസ് എംഎല്‍മാരെ സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

ഇതിനായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.  സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ക്കിടെ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരിക്കുന്നതായാണ് സൂചന. ഇന്ന് രാവിലെ വിളിച്ചിരുന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇതുവരെയും തുടങ്ങിയിട്ടില്ല.   എംഎല്‍എമാര്‍ പൂര്‍ണ്ണമായും  യോഗത്തിനെത്തിയിട്ടില്ലെന്നാണ് വിവരം. ഇവര്‍ ഇതുവരെ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.  


LATEST NEWS