സൗദി അറേബ്യ യോഗ  ഔദ്യോഗികമാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സൗദി അറേബ്യ യോഗ  ഔദ്യോഗികമാക്കി

ന്യൂഡല്‍ഹി: സൗദി അറേബ്യ യോഗ  ഔദ്യോഗികമാക്കി.  യോഗ കായികയിനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്ത് ഇനി ആര്‍ക്കും സര്‍ക്കാര്‍ അനുമതിയോടെ യോഗ പരിശീലിക്കാനും പ്രചരിപ്പിക്കാനും സാധിക്കും. ഭാരതത്തിന്റെ പൈതൃക സമ്പത്തായ യോഗയുടെ അന്താരാഷ്ട്ര അംഗീകാരത്തിനായി പ്രവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാരിനു  വലിയ നേട്ടമാണ് സൗദിയുടെ തീരുമാനം.

ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി 2015ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഇന്ത്യന്‍ എംബസിയും സംഘടനകളും പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും സൗദി ഭരണകൂടം ഔദ്യോഗികമായി പങ്കെടുക്കാറില്ല.

 സൌദിയില്‍  യോഗ പരിശീലിക്കുന്നവര്‍ക്ക് മതമൗലികവാദികളുടെ ഭീഷണിയും അവഹേളനവും നേരിട്ടിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇത്തരം എതിര്‍പ്പുകള്‍ ഇനി അപ്രസക്തമാകും.


LATEST NEWS