വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
റാഞ്ചി: റാഞ്ചിയില്‍ മുസ്ലിം യോഗാ അധ്യാപികയുടെ വീടിന് നേരെ ആക്രമണം. റാഞ്ചിയിലെ ഹതിയയില്‍ റാഫിയ നാസ് എന്ന യോഗ അധ്യാപികയുടെ വീടിന് നേരെയാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. കല്ലേറിനെ തുടര്‍ന്ന് ഇവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
റാഫിയ യോഗ അഭ്യസിപ്പിക്കുന്നതിനെതിരെ രണ്ടു ദിവസം മുമ്പ് ചില സമുദായംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം റാഫിയ നാസ് തങ്ങളെ അറിയിച്ചിരുന്നതായി റാഞ്ചി ഡെപ്യൂട്ടി എസ്.പി.വികാസ് ചന്ദ്ര അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോണിലൂടെയായിരുന്നു റാഫിയനാസിനെതിരെ നേരത്തെ ഭീഷണിമുഴക്കിയിരുന്നത്. അതേ സമയം താന്‍ യോഗ അഭ്യസിപ്പിക്കുന്നത് തുടരുമെന്നും റാഫിയ വ്യക്തമാക്കി. 2015ലും തനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.