ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എ യോഗേഷ് വര്‍മ്മയ്ക്ക് വെടിയേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എ യോഗേഷ് വര്‍മ്മയ്ക്ക് വെടിയേറ്റു

ലക്നൗ: ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എ യോഗേഷ് വര്‍മ്മയ്ക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എയാണ് യോഗേഷ്. പാര്‍ട്ടി ഓഫീസിലെ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. യോഗേഷിന്‍റെ കാലിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ എംഎല്‍എയെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ഗുരുതരനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.