യോഗി ആദിത്യനാഥിന്  കനത്ത തിരിച്ചടി : അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന് അലഹബാദ്​ ഹൈകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗി ആദിത്യനാഥിന്  കനത്ത തിരിച്ചടി : അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന് അലഹബാദ്​ ഹൈകോടതി

ലഖ്​നൊ: അറവുശാല നിരോധനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് കനത്ത തിരിച്ചടി. ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ അലഹബാദ്​ ഹൈകോടതി. പഴയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ പുതുക്കി നൽകണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരി​​​െൻറ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടുകയാണ്. സംസ്​ഥാനത്ത്​ വ്യാപകമായി അറവുശാലകളും മാംസ വിൽപന കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു.നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കും പൂട്ടുവീഴുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ജസ്റ്റീസുമാരായ എ പി ഷാഹി, സഞ്ജയ് ഹര്‍ക്കോലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.

 സംസ്ഥാന  സര്‍ക്കാര്‍  പഴയ ലൈസൻസ് പുതുക്കി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 19നകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.