ദുരൂഹസാഹചര്യത്തില്‍ വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരൂഹസാഹചര്യത്തില്‍ വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി

അമരാവതി: വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും ആന്ധ്രപ്രദേശ് മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയില്‍ സ്വന്തം വീട്ടിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.വീട്ടിനകത്തെ പലയിടത്തും രക്തക്കറകള്‍ കണ്ടെത്തി. വിവേകാനന്ദ റെഡ്ഡിയുടെ മുറിയിലും കുളിമുറിയിലുമാണ് രക്തക്കറ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡി മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പുലിവെന്‍ഡുല പോലീസില്‍ പരാതിപ്പെട്ടു.
വിവേകാനന്ദ റെഡ്ഡിയുടെ മൃതശരീരത്തില്‍ തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുളളത് കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമായി. 68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. 1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.