ജിഷയുടെ പിതാവ് പി.പി.തങ്കച്ചന്‍, അന്വേഷണത്തിന് തടസ്സം തങ്കച്ചനെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഷയുടെ പിതാവ് പി.പി.തങ്കച്ചന്‍, അന്വേഷണത്തിന് തടസ്സം തങ്കച്ചനെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍


തിരുവനന്തപുരം : കേരള മനസാക്ഷിയെ ഞെട്ടിച്ച ജിഷ കൊലപാതകം ആസൂത്രിതമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കൊലപാതകത്തിന് പിന്നില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവായ പി.പി.തങ്കച്ചനാണ്. തന്റെ പിതാവ് പി.പി.തങ്കച്ചനാണെന്ന സത്യം ജിഷ വെളിപ്പെടുത്തിതിരിക്കാനാണ് കൊലപാതകമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അന്വേഷണത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷത്തോളം പി.പി.തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിട്ടുണ്ട്. ജിഷയുടെ അച്ഛന്‍ തങ്കച്ചനാണെന്നും സ്ത്രീ വിഷയത്തില്‍ പി.പി.തങ്കച്ചനുള്ള താല്‍പര്യവും നാട്ടില്‍പാട്ടാണ്. തന്റെ അച്ഛന്‍ തങ്കച്ചനാണെന്ന മനസിലാക്കിയ ജിഷ സ്വത്തിന്റെ അവകാശം ചോദിച്ചതും ഡിഎന്‍എ ടെസ്റ്റ് വഴി പിതൃത്വം തെളിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണം. മാനഭംഗശ്രമമല്ല മറിച്ച് കടുത്ത വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. 

തനിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്ന പി.പി.തങ്കച്ചന്റെ ഭീഷണി സ്വാഗതം ചെയ്യുന്നുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ആരോപണങ്ങള്‍ ആര്‍ക്കും നിഷേധിക്കാവുന്നതാണ്, സത്യം തെളിയിക്കാന്‍ തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റിന് തയ്യാറാകണമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആവശ്യപ്പെട്ടു. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ താനായിരിക്കും ലോകത്തിലെ ഏറ്റവും വലിയ പാപിയെന്നും തങ്കച്ചന്‍ ഏറ്റവും വലിയ മഹാനാകുമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ജിഷ നേരത്തെ നല്‍കിയ പരാതിയില്‍ പി.പി.തങ്കച്ചന്റെ പേരുണ്ട്. എന്നാല്‍ പോലീസ് ഈ പരാതി പൂഴ്ത്തിയെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു. ജിഷയുടെ കൊലപാതകത്തിന് ശേഷം ചില പ്രദേശിക ദിനപ്പത്രങ്ങള്‍ കൊലപാതകത്തില്‍ ചില പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്തകള്‍ നല്‍കിയിരുന്നുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാണിച്ചു. 


മെയ് 24നാണ് ജിഷയുടെ കൊലപാതകത്തില്‍ തങ്കച്ചന് പങ്കുണ്ടെന്ന ഉത്തമബോധ്യം തനിക്കുണ്ടാകുന്നത്. അതിനു ശേഷം മെയ് 25 ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഈമെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. 15 ലക്ഷം രൂപ നല്‍കിയാണ് ജിഷയുടെ അമ്മ രാജേശ്വരിയെ കൊണ്ട് തന്നെ അറിയില്ലെന്ന് പി.പി.തങ്കച്ചന്‍ പറയിച്ചത്. കൊലപാതകം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായാല്‍ കൈവശമുള്ള തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ സുനിത്ത് സുധാകരന്‍ ജോമോന്‍ പുത്തന്‍പുരയ്്ക്കലുമായി നടത്തിയ അഭിമുഖം കാണാം


LATEST NEWS