പിണറായി മന്ത്രിസഭയുടെ തീരുമാനങ്ങളെല്ലാം വെളിപ്പെടുത്തണമെന്ന് ഉത്തരവ്

മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിണറായി മന്ത്രിസഭയുടെ തീരുമാനങ്ങളെല്ലാം വെളിപ്പെടുത്തണമെന്ന് ഉത്തരവ്

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നുമാസത്തെ തീരുമാനങ്ങള്‍ 10 ദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. 

മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാകില്ലെന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍ കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.

മന്ത്രിസഭ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. മന്ത്രിസഭാ തീരുമാനം വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് മുഖ്യ വിവരാവകാശ കമ്മീഷര്‍ വിന്‍സണ്‍ എം പോള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.


LATEST NEWS