ജി ആര്‍ എസ് ഇ-ല്‍ 2019-20 വര്‍ഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജി ആര്‍ എസ് ഇ-ല്‍ 2019-20 വര്‍ഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്റ് എഞ്ചിനിയേഴ്സ് ലിമിറ്റഡില്‍(ജി ആര്‍ എസ് ഇ) 200 അപ്രന്റിസ് ഒഴിവ്. അതായത്,2019-20 വര്‍ഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് ട്രേഡ്, ഗ്രാജുവേറ്റ്, ടെക്നീഷ്യന്‍ വിഭാഗങ്ങളിലായിട്ടാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ, ട്രേഡ് അപ്രന്റിസ് (എക്സ്-ഐടിഐ)-135 ഒഴിവ്, ട്രേഡ് അപ്രന്റിസ് (തുടക്കക്കാര്‍)-25 ഒഴിവ്, ഗ്രാജുവേറ്റ് അപ്രന്റിസ് -14 ഒഴിവ്, ടെക്നീഷ്യന്‍ അപ്രന്റിസ്-26 എന്നീ വിഭാങ്ങളില്‍ ആണ് ഒഴിവ്. ട്രേഡ് അപ്രന്റിസ്- ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്സ്മാന്‍, പിഎഎസ്എഎ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റര്‍, മെക്കാനിക്, ഫിറ്റര്‍, സെക്രട്ടറിയല്‍ അസിസ്റ്റന്റ്, എംഎംടിഎം, ഐസിടിഎസ്എം, എഐടിടി. ഇതിന്റെ യോഗ്യത: അനുബന്ധ ട്രേഡിലുള്ള എന്‍സിവിടി നല്‍കിയ എന്‍ടിസി

ഇനി പത്താം ക്ലാസ് യോഗ്യതയില്‍ ട്രേഡ് അപ്രന്റിസ്- ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റര്‍ എന്നീ വിഭാഗങ്ങളിലും ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നു.മാത്രമല്ല, ഗ്രാജുവേറ്റ് അപ്രന്റിസ്-മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐടി, സിവില്‍ എന്നീ വിഭാഗങ്ങളിലും ഒഴിവ് കാണുന്നു. അതായത്, അനുബന്ധ വിഭാഗത്തില്‍ എഞ്ചിനീയറിങ് ബിരുദമാണ് ഇതിന്റെ യോഗ്യത. ഇതിനെല്ലാം പുറമെ, ടെക്നീഷ്യന്‍ അപ്രന്റിസ്- മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് ടെലികോം, സിവില്‍ വിഭാഗത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍,അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അതിനായി സ്‌റ്റൈപന്റ് അപ്രന്റിസ് ചട്ടപ്രകാരം ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്കായി www.grse.in.എന്ന വെബ് സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.