ഒഎന്‍ജിസിയില്‍ അപ്രന്റിസിന്റെ 4014 ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒഎന്‍ജിസിയില്‍ അപ്രന്റിസിന്റെ 4014 ഒഴിവ്

ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ രാജ്യത്താകെയുള്ള 22 വര്‍ക്സെന്ററുകളില്‍ അപ്രന്റിസിന്റെ 4014 ഒഴിവുണ്ട്. നോര്‍തേണ്‍ സെക്ടറില്‍ ഡെറാഡൂണ്‍ 30, ഒവിഎല്‍ ഡെല്‍ഹി 25, ജോഡ്പൂര്‍ 7, മുംബൈ സെക്ടറില്‍ മുംബൈ 445, ഗോവ 24, ഹസിറ 164, യുറാന്‍ 112 വെസ്റ്റേണ്‍ സെക്ടറില്‍ കംബെ 86, വഡോദര 178, അങ്കലേശ്വര്‍ 474, അഹമ്മദാബാദ് 483, മെഹ്സാന 367, ഈസ്റ്റേണ്‍ സെക്ടറില്‍ ജോര്‍ഹാട്ട് 95, സില്‍ച്ചാര്‍ 49, നസിറ ആന്‍ഡ് ശിവ്സാഗര്‍ 625, സതേണ്‍ സെക്ടറില്‍ ചെന്നൈ 68, കാക്കിനഡ 51, രാജമുദ്രി 306, കാരയ്ക്കല്‍ 228 സെന്‍ട്രല്‍ സെക്ടറില്‍ അഗര്‍ത്തല 49, കൊല്‍ക്കത്ത 48 എന്നിങ്ങനെയാണ് ഒഴിവ്.

അക്കൗണ്ടന്റ്, അസി. എച്ച്‌ആര്‍, ട്രേഡ്സ്മാന്‍(സിവില്‍), ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, ഫിറ്റര്‍, വെല്‍ഡര്‍, സര്‍വേയര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഡീസല്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനണിങ് മെക്കാനിക്, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍, ലബോറട്ടറി അസി. (കെമിക്കല്‍ പ്ലാന്റ്), സെക്രട്ടേറിയല്‍ അസി., കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസി., ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, മെക്കാനിക്(മോട്ടോര്‍ വെഹിക്കിള്‍), മെഷീനിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായം 18-24. 2019 മാര്‍ച്ച്‌ 28 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ഐടിഐ, ഡിപ്ലോമ, എന്‍ജിനിയറിങ് ബിരുദം, ബിരുദം യോഗ്യതയുള്ളവര്‍ക്ക് വിവിധ മേഖലകളില്‍ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആദ്യമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ അപ്രന്റിസ്ഷിപ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് www.ongcapprentices.co.in വഴിയും രജിസ്റ്റര്‍ ചെയ്യണം. അവസാന തിയതി മാര്‍ച്ച്‌ 28 വൈകിട്ട് അഞ്ച്. വിശദവിവരം website ല്‍.