ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കണ്ടെത്തിയ 895 അറ്റന്റന്‍ഡ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്‌തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കണ്ടെത്തിയ 895 അറ്റന്റന്‍ഡ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്‌തു

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സംസ്ഥാനത്തെ 14 ജില്ലകളില്‍ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ഓഫീസ് അറ്റന്റന്‍ഡുമാരുടെ 895 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ 29 ഉദ്യോഗസ്ഥര്‍ ആറ് ടീമുകളായി തിരിഞ്ഞ് മുഴുവന്‍ ജില്ലകളിലും പരിശോധന നടത്തിയത്. ഓഫിസ് അറ്റന്റന്‍ഡ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് ജൂണ്‍ 28 നാണ്.

ഓരോ ജില്ലയിലും പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം

തിരുവനന്തപുരം (114)

 കൊല്ലം (75)

 പത്തനംതിട്ട (47)

ആലപ്പുഴ (37)

കോട്ടയം (32)

 ഇടുക്കി (37)

 എറണാകുളം (69)

 തൃശ്ശൂര്‍ (34)

 പാലക്കാട് (57)

 മലപ്പുറം (42)

 കോഴിക്കോട് (57)

 വയനാട് (23)

 കണ്ണൂര്‍ (58)

 കാസര്‍കോട് (36)

ഹെഡ് ഓഫിസുകള്‍ (177)

ലിസ്റ്റിന്റെ കാലാവധി അവസാനിക്കും മുമ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മുഴുവന്‍ ഒഴിവുകളിലേക്കും നിലവിലുളള ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. എല്‍.ഡി ക്ലാര്‍ക്ക് ലിസ്റ്റിന്റെ കാര്യത്തിലും ഇതുപോലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക പരിശോധന നടത്തിയിരുന്നു.


LATEST NEWS