താത്ക്കാലിക ഒഴിവിലേക്ക് നിയമനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താത്ക്കാലിക ഒഴിവിലേക്ക് നിയമനം

നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിയിലേക്ക് വിവധ തസ്തികയിലേക്ക് താത്ക്കാലിക ഒഴിവിലേക്ക് നിയമനം. മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ എന്നീ തസ്തികയിലാണ് നിലവിലുള്ള ഒരു താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഇതിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നാളെ (12) രാവിലെ 11.30ന് ഇന്റര്‍വ്യൂ നടത്തും. 

എസ്എസ്എല്‍സി പാസായതും കായികക്ഷമതയുള്ളവരുമായവര്‍ക്ക് പങ്കെടുക്കാം. പ്രായം 40ന് താഴെയായിരിക്കണം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. 

ഫോണ്‍: 0468 2324337.
 


LATEST NEWS