പ്രഥ്വി ചിത്രം ആദത്തില്‍ മിഷ്ടിയും ഭാവനയ്‌ക്കൊപ്പം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രഥ്വി ചിത്രം ആദത്തില്‍ മിഷ്ടിയും ഭാവനയ്‌ക്കൊപ്പം

പ്രഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ആദത്തില്‍ ബോളിവുഡ് സ്പര്‍ശം.മിഷ്ടി ചക്രവര്‍ത്തിയാണ് ബോളിവുഡില്‍ നിന്ന് ആദത്തിലേക്കെത്തുന്നത്.കാഞ്ചി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മിഷ്ടി അഞ്ചോളം ചിത്രങ്ങളില്‍ നായികയായിരുന്നു.


ലണ്ടന്‍ ബ്രിഡ്ജ്,മാസ്‌റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം.കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ആദത്തിനുണ്ട്.ഇന്ന് രാവിലെയാണ് നടി ഷൂട്ടിംഗ് സെറ്റിലെത്തിയത്.ആദ്യ ഷെഡ്യൂളില്‍ പങ്കെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ച നടിക്ക് പിന്തുണയുമായി പ്രഥ്വിരാജ് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് അഭിനയ രംഗത്തേക്ക് താരം തിരിച്ചെത്തിയതെന്ന് ജിനു വ്യക്തമാക്കി.

മുഴുനീള റൊമാന്റിക് എന്റര്‍ടെയ്‌നറായി ചിത്രത്തില്‍ജോണ്‍ പോത്തനെന്ന പാലാക്കാരന്‍ പ്ലാന്ററുടെ വേഷത്തിലാണ് പ്രഥ്വിയുടെ നായക കഥാപാത്രമെത്തുന്നത്.ഒരിടവേളയ്ക്കു ശേഷം പ്രഥ്വിക്കൊപ്പം നരേന്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ആദത്തിനുണ്ട്.
 


LATEST NEWS