വിവിധ ബിരുദ, ബിരുദാനന്തര, എം.ഫില്‍, പി.എച്ച്‌.ഡി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവിധ ബിരുദ, ബിരുദാനന്തര, എം.ഫില്‍, പി.എച്ച്‌.ഡി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

2018-19 അദ്ധ്യയന വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, എം.ഫില്‍, പി.എച്ച്‌.ഡി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് (CUCET 2018) ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് വകുപ്പ് അറിയിച്ചു.താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.cucetexam.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 19 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച്‌ 26 ആണ്. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 13 മുതല്‍ ലഭിക്കും.