ഗുജറാത്തിലെ ഗാന്ധിനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ചില്‍ വിവിധ വകുപ്പുകളില്‍ ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഗുജറാത്തിലെ ഗാന്ധിനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ചില്‍ വിവിധ വകുപ്പുകളില്‍ ഒഴിവ്

ഗുജറാത്തിലെ ഗാന്ധിനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ചില്‍ വിവിധ വകുപ്പുകളില്‍ ഒഴിവ്. അതായത്, നിലവില്‍ പ്രോജക്ട് സയന്റിഫിക് അസി., പ്രോജക്ട് ട്രേഡ്സ്മാന്‍, പ്രോജക്ട് സയന്റിഫിക് ഓഫീസര്‍, പ്രോജക്ട് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലാണ് ഒഴിവ് കണക്കാക്കിയിരിക്കുന്നത്.എന്നാല്‍, താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. 

പ്രോജക്ട് എ യില്‍ പ്രോജക്ട് സയന്റിഫിക് അസി. 10, പ്രോജക്ട് ബി യില്‍ 07, പ്രോജക്ട് സി യില്‍ പ്രോജക്ട് സയന്റിഫിക് അസി., 04, പ്രോജക്ട് ട്രേഡ്സ്മാന്‍ 01, പ്രോജക്ട് സയന്റിഫിക് ഓഫീസര്‍ 03, പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ഇ യില്‍ പ്രോജക്ട് സയന്റിഫിക് അസി. 01, പ്രോജക്ട് എഫില്‍ പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ടെക്നീഷ്യന്‍ 03, പ്രോജക്ട് ജി യില്‍ പ്രോജക്ട് സയന്റിഫിക് ഓഫീസര്‍ 04, പ്രോജക്ട് സയന്റിഫിക് അസി. 04 പ്രോജക്ട് എച്ചില്‍ പ്രോജക്ട് ടെക്നീഷ്യന്‍ 03 എന്നീ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. മാത്രമല്ല, ഈ തസ്തികകളിലേക്ക് എന്‍ജിനിയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ/ ബിഎസ്സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവര്‍ക്ക് 30 ആണ് ഉയര്‍ന്ന പ്രായം. www.ipr.res.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31 വൈകിട്ട് അഞ്ച്.
 


LATEST NEWS