നിയുക്തി ജോബ് ഫെസ്റ്റ് ഫെബ്രുവരി 11ലേക്ക് മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയുക്തി ജോബ് ഫെസ്റ്റ് ഫെബ്രുവരി 11ലേക്ക് മാറ്റി

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിൻ്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നടത്താനിരുന്ന മെഗാ ജോബ് ഫെയര്‍ 2017 ഫെബ്രുവരി 11-ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗദായകര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരാവുന്നതാണ്. ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.ഇതിനകം എഴുപതോളം ഉദ്യോഗദായകരും അയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളും ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ അഡ്മിറ്റ് കാര്‍ഡുമായി അനുവദിച്ച സമയത്ത് 2017 ഫെബ്രുവരി 11ന് വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ നേരിട്ട് ഹാജരാകണം.ഉദ്യോഗദായകര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരാം. മെഡിക്കല്‍ ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍, എഞ്ചിനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ്, പാരാമെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ ഒഴിവുകളുണ്ട്. സാങ്കേതിക യോഗ്യതകളും, പ്ലസ് ടൂ, ബിരുദ യോഗ്യതകളുമുള്ളവര്‍ക്ക് അവസരങ്ങള്‍ ഏറെയുണ്ട്. ആവശ്യമായത്ര ഉദ്യേഗാര്‍ത്ഥികളെ ലഭിച്ചുകഴിഞ്ഞാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍ : 0471 - 2476713, 0474 - 2740615. 


LATEST NEWS