അസിസ്റ്റന്റ് ടെക്നോളജി മാനേജരാവാന്‍ അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അസിസ്റ്റന്റ് ടെക്നോളജി മാനേജരാവാന്‍ അവസരം

പത്തനംതിട്ട: അസിസ്റ്റന്റ് ടെക്നോളജി മാനേജരാവാന്‍ അവസരം. കൃഷി വകുപ്പിന്റെ അധീനതയിലുള്ള അത്മയില്‍ ഒഴിവുള്ള തസ്തികകയിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.  വി.എച്ച്.എസ്.ഇ (കൃഷി/ഡയറി/വെറ്ററിനറി/ഫിഷറീസ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യമാണ്. പ്രതിമാസം 15000 രൂപ ശമ്പളം ലഭിക്കും.

താല്‍പര്യമുള്ളവര്‍ പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 18ന് രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 04734 256610.


LATEST NEWS