കരസേനയില്‍ ഏഴ് ഒഴിവ്;  നിയമബിരുദധാരികള്‍ക്ക് അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരസേനയില്‍ ഏഴ് ഒഴിവ്;  നിയമബിരുദധാരികള്‍ക്ക് അവസരം

നിയമബിരുദധാരികള്‍ക്ക് അവസരം ഒരുക്കി കരസേന രംഗത്ത്. ഇത്തവണ ഏഴ് ഒഴിവാണ് കണക്കാക്കിയിട്ടുളളത്. നിയമബിരുദധാരികളെ ഉദ്ദേശിച്ചാണ് ഒഴിവ്. അതായത്, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചിലാണ് അവസരം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 

ഈ വിഭാഗത്തിലേക്കുളള യോഗ്യത 55 ശതമാനം മാര്‍ക്കോടെ നിയമബിരുദം എന്നതാണ്. തിലേക്കായി ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി,  21-27 എന്നിങ്ങനെയാണ്.മാത്രമല്ല, ഉയരം പുരുഷന്മാര്‍ക്ക് 157.5 എന്നിങ്ങനെയാണ്. കൂടാതെ, ഉയരത്തിനനുസരിച്ച് തൂക്കം വേണം. സ്ത്രീകള്‍ക്ക് 152 സെ.മീ ഉയരവും, 42 കിലോ തൂക്കവും വേണം. 

മാത്രമല്ല, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം നടത്തേണ്ടത്.ഇതിനായി 49 ആഴ്ചയാണ് പരിശീലനം നല്‍കുക. വിശദ വിവരങ്ങള്‍ക്കായി www. joinindianarmy.nic.in  എന്ന സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. ഈ സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 14നാണ്.
 


LATEST NEWS