വനിതാ വാര്‍ഡന്‍ ജോലി ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വനിതാ വാര്‍ഡന്‍ ജോലി ഒഴിവ്

പട്ടികജാതി വികസന വകുപ്പിൻ്റെ  നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വനിതാ വാര്‍ഡനെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്.പ്രായപരിധി 35 - 50. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും വാര്‍ഡനായി പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.അപേക്ഷകര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലുകളും പകര്‍പ്പുകളും സഹിതം മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി.എസ്) ഓഫീസില്‍ 2017 ജനുവരി നാലിന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 0471 - 2533272. 


Loading...
LATEST NEWS