കു​ടും​ബ​ശ്രീ മി​ഷ​ന് കീഴില്‍ പ​റ​ക്കോ​ട് ബ്ലോ​ക്ക്ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റാ​ര്‍​ട്ട് അ​പ് വി​ല്ലേ​ജ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേക്ക് അ​ക്കൗ​ണ്ട​ന്‍റാകാന്‍ അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കു​ടും​ബ​ശ്രീ മി​ഷ​ന് കീഴില്‍ പ​റ​ക്കോ​ട് ബ്ലോ​ക്ക്ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റാ​ര്‍​ട്ട് അ​പ് വി​ല്ലേ​ജ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേക്ക് അ​ക്കൗ​ണ്ട​ന്‍റാകാന്‍ അവസരം

പ​ത്ത​നം​തി​ട്ട: അ​ക്കൗ​ണ്ട​ന്‍റി​നെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മിക്കുന്നു. കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ കീ​ഴി​ല്‍ പ​റ​ക്കോ​ട് ബ്ലോ​ക്ക്ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റാ​ര്‍​ട്ട് അ​പ് വി​ല്ലേ​ജ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേക്കാണ് ആളെ ആവശ്യമുളളത്. ബി​കോം, ടാ​ലി പാ​സാ​യി​രി​ക്ക​ണം. പ്രാ​യം 18നും 35​നും മ​ധ്യേ. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. പ്ര​തി​ദി​നം 430 രൂ​പ വേ​ത​നം ല​ഭി​ക്കും.

അ​പേ​ക്ഷാ​ഫോ​റം സി​ഡി​എ​സ് ഓ​ഫീ​സി​ലും പ​റ​ക്കോ​ട് ബ്ലോ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്‌​വി​ഇ​പി ഓ​ഫീ​ലും ല​ഭി​ക്കും. ഉദ്യേഗാര്‍ത്ഥികള്‍ ഈ വിലാസത്തില്‍ അയക്കണം - കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍, മൂ​ന്നാം നി​ല, ക​ള​ക്ട​റേ​റ്റ്, പ​ത്ത​നം​തി​ട്ട. 23 ആണ് അവസാന തീയതി. ഫോ​ണ്‍: 9744253733.