നടന്‍ ദിലീപിന്റെ സഹോദരന്‍ സംവിധായകനാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടന്‍ ദിലീപിന്റെ സഹോദരന്‍ സംവിധായകനാകുന്നു

നടന്‍ ദിലീപിന്റെ സഹോദരനും നിര്‍മ്മാതാവുമായ അനൂപ് സംവിധായകനാകുന്നു. ലൗവ് അറ്റ് ഫസ്റ്റ് എന്ന ഹ്വസ്വചിത്രത്തിലൂടെയാണ് അനൂപ് സംവിധാനരംഗത്ത് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. പാട്ടും റൊമാന്‍സും ആക്ഷനുമൊക്കെ നിറഞ്ഞ സമ്പൂര്‍ണ ത്രില്ലറാണ് ഈ ചിത്രം. സംഭവം ഹ്രസ്വചിത്രമാണെങ്കിലും വന്‍മുതല്‍മുടക്കിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അപ്പു, ജോജി, ശ്രുതി, പ്രിന്‍സ് റാഫേല്‍ എന്നിവരാണ് അഭിനേതാക്കള്‍. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാം മുന്‍നിര താരങ്ങള്‍ തന്നെ. ടിഎന്‍ സുരാജിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെ. സംഗീതം ഗോപിസുന്ദര്‍, ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി.


LATEST NEWS