ഭാവനയുടെ പുതിയ ചിത്രം അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ആദ്യ ടീസര്‍ എത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഭാവനയുടെ പുതിയ ചിത്രം അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ആദ്യ ടീസര്‍ എത്തി

മലയാളത്തിന്റെ പ്രിയനായിക ഭാവനയുടെ പുതിയ ചിത്രം അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ആദ്യ ടീസര്‍ എത്തി.നവാഗതനായ രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 24ന് തിയേറ്ററുകളിലെത്തും.ഒരു മുഴുനീള ഹാസ്യചിത്രാമാകും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറില്‍ നിന്നു ലഭിക്കുന്നത്.രോഹിത് വിഎസ് തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ ഒരുക്കിയിരിക്കുന്നത് സമിര്‍ അബ്ദുള്‍ ആണ്.സൈജുകുറുപ്പ്,സിദ്ദിഖ്,അജുവര്‍ഗ്ഗീസ്,ശ്രിദ്ധ അഷാബ്,ഷാനി ഷാക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹണി ബീ-2വിന് ശേഷം ആസിഫ്-ഭാവന ജോഡികള്‍ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനുണ്ട്.മൈസൂരില്‍ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രം ആസിഫിന്റെ ഓമനക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് അവതരിപ്പിക്കുന്നത്.ഫ്‌ളെമിംഗോ നര്‍ത്തകിയായ പല്ലവി എന്ന കഥാപാത്രമാണ് ഭാവന കൈകാര്യം ചെയ്യുന്നത്.

ഓര്‍മ്മ നഷ്ടപ്പെട്ട ഓമനക്കുട്ടനോട് തന്നെ കാണാന്‍ വന്നതും ഫ്‌ളാറ്റിലെത്തിയ ഓമനക്കുട്ടനെ അന്വേഷിച്ച് നടന്നതായും ഓമനക്കുട്ടന്‍ വിവാഹം കഴിക്കാമെന്ന് വാക്കു തന്നതും ഒക്കെ പല്ലവി ചോദിക്കുന്നു പക്ഷെ ഒന്നും ആസിഫിന്റെ ഓമനക്കുട്ടന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.ഭാവനയുടെ പല്ലവിയുടെ കഥാപാത്രത്തെ മാത്രമാണ് സ്‌ക്രീനില്‍ കാണിച്ചിരിക്കുന്നതും.
ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ഭാവനയുടെ കഥാപാത്രം അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട ഓമനക്കുട്ടനെ പഴയതൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നരംഗങ്ങളാണുള്ളത്.ഫോര്‍ എം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ബിനോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 


LATEST NEWS