എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പ്: 682 ഒഴിവുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പ്: 682 ഒഴിവുകള്‍

എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 682 ഒഴിവുകളുണ്ട്. 

വിഭാഗം: ഐ.ടി.-10 യോഗ്യത: ഐ.ടി. അല്ലെങ്കില്‍ സി.എസ്.ഇ.യില്‍ ബി.ഇ/ബി.ടെക്. ശമ്പളം: 7500 രൂപ.

വിഭാഗം: ഓപ്പറേഷന്‍സ് മാനേജ്മെന്റ്-100 യോഗ്യത: സയന്‍സില്‍ ബിരുദവും എം.ബി.എ.യും. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനിയറിങ് ബിരുദം. ശമ്പളം: 7500 രൂപ. 

വിഭാഗം: കോര്‍പ്പറേറ്റ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് സര്‍വീസസ്-5 യോഗ്യത: മാത്തമാറ്റിക്‌സ്, ഓപ്പറേഷന്‍ റിസര്‍ച്ച്, ഇക്കണോമിക്‌സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദം.  ശമ്പളം: 7500 രൂപ. 

വിഭാഗം: ഫിനാന്‍സ്-116 യോഗ്യത: ബി.കോം ശമ്പളം: 7500 രൂപ.

വിഭാഗം: സിവില്‍-44 യോഗ്യത: സിവില്‍ ട്രേഡില്‍ ബി.ഇ/ബി.ടെക്. ശമ്പളം: 7500 രൂപ.

വിഭാഗം: എഞ്ചിനിയറിങ് (സിവില്‍) ഡിപ്ലോമ കേഡര്‍-59 യോഗ്യത: സിവില്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ ശമ്പളം: 6000 രൂപ.

വിഭാഗം: ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്-30 യോഗ്യത: ഇലക്ട്രിക്കല്‍  ട്രേഡില്‍ ബി.ഇ./ബി.ടെക്. ശമ്പളം: 7500 രൂപ.

വിഭാഗം: ഫയര്‍-23 യോഗ്യത: ഫയര്‍/ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ ട്രേഡില്‍ ബി.ഇ. ശമ്പളം: 7500 രൂപ.

വിഭാഗം: ഡിപ്ലോമ ഫയര്‍-46 യോഗ്യത: ഫയര്‍/ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ ട്രേഡില്‍ ഡിപ്ലോമ ശമ്പളം: 6000 രൂപ.

വിഭാഗം: സി.എന്‍.എസ്. എഞ്ചിനിയറിങ്-62 യോഗ്യത: ഇലക്ട്രോണിക്‌സ് /കമ്യൂണിക്കേഷന്‍ ട്രേഡില്‍ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്.  ശമ്പളം: 7500 രൂപ.

വിഭാഗം: സി.എന്‍.എസ്. എഞ്ചിനിയറിങ് ഡിപ്ലോമ-70 യോഗ്യത: ഇലക്ട്രോണിക്‌സ് /കമ്യൂണിക്കേഷന്‍ ട്രേഡില്‍ ഡിപ്ലോമ ശമ്പളം: 6000 രൂപ.

വിഭാഗം: സി.എന്‍.എസ്. ഐ.ടി.ഐ.-34 യോഗ്യത: ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/വയര്‍ലെസ് ട്രേഡില്‍ ഐ.ടി.ഐ.

വിഭാഗം: ഐ.ടി.ഐ. ഫിറ്റര്‍-30 യോഗ്യത: ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ.

വിഭാഗം: ഐ.ടി.ഐ. വയര്‍മാന്‍-17 യോഗ്യത: വയര്‍മാന്‍ ട്രേഡില്‍ ഐ.ടി.ഐ.

പ്രായം: 2016 ഡിസംബര്‍ 31 ന് 18-നും 24-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.aai.aero ഈ വെബ്സൈറ്റ് സന്ദർശിക്കുക.


LATEST NEWS