അമലയ്‌ക്കൊപ്പം സൂദീപ്..ഹെബ്ബുലിയുടെ ടീസര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമലയ്‌ക്കൊപ്പം സൂദീപ്..ഹെബ്ബുലിയുടെ ടീസര്‍

തമിഴകത്ത് അവസരങ്ങള്‍ കുറഞ്ഞതോടെ കന്നഡയില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങുകയാണ് അമലപോള്‍.കിച്ച സുദീപിനൊപ്പം അമല മുഖ്യവേഷത്തിലെത്തുന്ന കന്നഡ ചിത്രം ഹെബ്ബുലിയുടെ സോംഗ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.അമലയുടെ ആദ്യ കന്നഡ ചിത്രമാണ് ഹെബ്ബുലി.

എസ്.കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഉസിരേ..ഉസിരേ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.ഷാനും ശ്രേയ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.അര്‍ജ്ജുന്‍ ജനയയുടേതാണ് സംഗീതം.

1 മിനുട്ട് 10 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഗ്ലാമര്‍ ലുക്കിലാണ് അമല.എസ്.ആര്‍.വി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വി.രാമചന്ദ്രനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എ.എല്‍ വിജയുമായുള്ള വിവാഹബന്ധം തകര്‍ന്നതോടെ തമിഴകത്ത് നിന്ന് അവഗണിക്കുന്നതായുള്ള ആരോപണങ്ങള്‍ക്കു പിന്നാലെയാണ് അമലയുടെ കന്നഡ പ്രവേശനം.വേല ഇല്ല പട്ടത്താരി എന്ന തമിഴ് ഹിറ്റ് ചിത്രത്തിന്റെ കന്നഡ റീമേക്കിലും അമലയാണ് നായിക.


LATEST NEWS