അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ ട്രെയിനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ ട്രെയിനി

ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ ട്രെയിനിയെ നിയമിക്കുന്നു.  എം എച്ച് എ അല്ലെങ്കില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ എം എസ് സി യോഗ്യതയും രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

തലപര്യമുള്ളവർക്ക് ജനുവരി 10 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കുകയുള്ളൂ.  മൂന്ന് മാസത്തേക്കാണ് നിയമനം.  ഫോണ്‍: 0497 2709920.


LATEST NEWS