ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സ്റ്റൈപ്പന്‍ന്ററി ട്രെയിനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സ്റ്റൈപ്പന്‍ന്ററി ട്രെയിനി

ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ന്യൂക്ലിയര്‍ റീസൈക്കിള്‍ ബോര്‍ഡിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1.168 ഒഴിവുകളുണ്ട്. സ്റ്റൈപ്പെന്‍ഡറി ട്രെയിനി - 157

ഒഴിവുകളുള്ള വിഭാഗങ്ങള്‍: അറ്റന്റന്‍ഡ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്), ഫിറ്റര്‍, മെഷീനിസ്റ്റ്, മെയിന് മെക്കാനിക്ക് (കെമിക്കല്‍ പ്ലാന്റ്),വെല്‍ഡര്‍, ടേര്‍ണര്‍,എ.സി.മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഓട്ടോമൊബൈല്‍, മെക്കാനിക് റിപ്പയേഴ്സ് ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഹെവി വെഹിക്കിള്‍സ്, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), മേസണ്‍,പെയിന്റര്‍, പ്ലംബര്‍, കാര്‍പ്പെന്റര്‍.

യോഗ്യത: സയന്‍സും ഗണിതവും ഉള്‍പ്പെടെ 60 ശതമാനം മാര്‍ക്കോടുകൂടി എസ്.എസ്.സി. കൂടാതെ അനുബന്ധ ട്രേഡില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (2 വര്‍ഷ എന്‍.ടി.സി./ 2 വര്‍ഷ എന്‍.എ.സി./1 വര്‍ഷ എന്‍.ടി.സി.യും 1 വര്‍ഷത്തെ മുന്‍പരിചയവും/1 വര്‍ഷ എന്‍.ടി.സിയും 1 വര്‍ഷ എന്‍.എ.സി.യും. )

2.നേരിട്ടുള്ള നിയമനം - 11 ഒഴിവുകള്‍ 

തസ്തിക: പ്ലാന്റ് ഓപ്പറേറ്റര്‍ -20: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സയന്‍സില്‍ എച്ച്.എസ്.സി. ഡയറക്ട് റിക്രൂട്ട്മെന്റ്-11.

തസ്തിക: ടെക്നീഷ്യന്‍/സി (ബോയിലര്‍ ഓപ്പറേറ്റര്‍)-1. യോഗ്യത: എസ്.എസ്.സി. കൂടാതെ ബോയിലര്‍ അറ്റന്റന്‍സ് സര്‍ട്ടിഫിക്കറ്റും. തസ്തിക: അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് -10. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ അംഗീകൃത ബിരുദം. മിനുട്ടില്‍ 30 വാക്ക് വേഗത്തില്‍ ഇംഗ്ലീഷ് ടൈപ്പിങ്ങും, കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി,ഡാറ്റാ പ്രോസസിങ് പരിജ്ഞാനവും അഭിലഷണീയം. അപേക്ഷിക്കേണ്ട വിധം: https://goo.gl/pZw6aS.


LATEST NEWS