“ഭരതം തന്റെ കഥ ,മോഹന്‍ലാലിനോട് സത്യാവസ്ഥ ചോദിച്ചറിയണം. അതിന് ശേഷം ആരാധകര്‍ക്ക് തന്നെ അക്രമിക്കാ”മെന്ന് സൈനു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“ഭരതം തന്റെ കഥ ,മോഹന്‍ലാലിനോട് സത്യാവസ്ഥ ചോദിച്ചറിയണം. അതിന് ശേഷം ആരാധകര്‍ക്ക് തന്നെ അക്രമിക്കാ”മെന്ന് സൈനു

'ഭരതം’ സിനിമ തന്റെ കഥയാണെന്നും ആ കഥ മോഹന്‍ലാല്‍ തന്നില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നുവെന്നുമാരോപിച്ച സംവിധായകന്‍ സൈനു പള്ളിത്താഴത്തിന് മോഹന്‍ലാല്‍ ആരാധകരുടെ രൂക്ഷ വിമര്‍ശനം. എന്നാല്‍ ഈ ഭീഷണി കൊണ്ടൊന്നും തന്റെ ആരോപണത്തില്‍ നിന്ന് പിന്നോക്കം പോകില്ലെന്നും വ്യക്തമായ തെളിവോടെയാണ് ആരോപണമുന്നയിച്ചതെന്നും സൈനു പ്രതികരിച്ചു. തന്നെ തരം താഴ്ന്ന രീതിയില്‍ വിമര്‍ശിക്കുന്ന ആരാധകര്‍ ഒരിക്കലെങ്കിലും മോഹന്‍ലാലിനോട് പോയി ഇതിന്റെ സത്യാവസ്ഥ ചോദിച്ചറിയണം. അതിന് ശേഷം ആരാധകര്‍ക്ക് തന്നെ അക്രമിക്കാം’  ‘ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം ശരിയാണ്. അത് ആരുടെ മുന്നിലും എവിടെ വേണമെങ്കിലും പറയാം, ഭീഷണി കൊണ്ട് പറഞ്ഞ കാര്യം താന്‍ മാറ്റിപ്പറയില്ല. എനിക്കാരെയും പേടിയില്ല.’
‘ഭരതം’ തന്റെ കഥയാണെന്നുള്ളതിന് എന്താണ് തെളിവെന്ന് മോഹന്‍ലാല്‍ തന്നോട് ചോദിച്ചപ്പോള്‍ തന്നെ അത് തന്റെ കഥയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് സൈനു പറയുന്നു. ഒരു മനുഷ്യന്റെ 26 വര്‍ഷത്തെ സങ്കടത്തിന് ആരാധനയുടെ പേര് പറഞ്ഞ് മുറിവേല്‍പ്പിക്കുന്നത് തികച്ചും വേദനാജനകമാണെന്നും സൈനു കൂട്ടിച്ചേര്‍ത്തു.


LATEST NEWS