കോഴിക്കോട് മിനി ഐ.എഫ്.എഫ്.കെ ; പാസ് വിതരണം നാളെ മുതല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് മിനി ഐ.എഫ്.എഫ്.കെ ; പാസ് വിതരണം നാളെ മുതല്‍

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള മാര്‍ച്ച്‌ 9 മുതല്‍ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായി നടക്കും.  ചടങ്ങ് സംവിധായകന്‍ ടി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകളാണ് പ്രദര്‍ശിപ്പിക്കും. മൂന്ന് ഡോക്യുമെന്‍ററി ഉള്‍പ്പെടെ 56 സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകും. ഹംഗേറിയന്‍ ചിത്രമായ 'ഓണ്‍ ബോഡി ആന്റ് സോള്‍' ആണ് ഉദ്ഘാടന ചിത്രം. .

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ആറു ചിത്രങ്ങളും 'ഇന്ത്യന്‍ സിനിമ ഇന്ന്' എന്നു വിഭാഗത്തില്‍ ഒമ്ബത് സിനിമകളും പ്രദര്‍ശിപ്പിക്കും. പത്തുമുതല്‍ 15 വരെ മാനാഞ്ചിറ സ്ക്വയറില്‍ പൊതുജനങ്ങള്‍ക്കായുളള ചലച്ചിത്ര പ്രദര്‍ശനം നടക്കും. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് നടനും സംവിധായകനുമായ ജോയ് മാത്യു പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.


LATEST NEWS