കെയര്‍ ഓഫ് സൈറ ബാനുവിന്റെ ടീസറെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെയര്‍ ഓഫ് സൈറ ബാനുവിന്റെ ടീസറെത്തി

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കെയര്‍ ഓഫ് സൈറ ബാനുവിന്റെ ടീസറെത്തി.മടങ്ങിവരവില്‍ പൊലീസ്,അഭിഭാഷക,വോളിബോള്‍ കോച്ച് എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളില്‍ ഹൃദയങ്ങള്‍ കീഴടക്കിയ മഞ്ജു പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് സൈറ ബാനുവില്‍ എത്തുന്നത്. കിസ്മത്ത് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഷെയിന്‍ നിഗത്തിന്റെ അമ്മ വേഷത്തിലാണ് താരമെത്തുന്നത്.

അമ്മയുടെയും മകന്റെയും ബന്ധത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ 25 വര്‍ഷത്തിന് ശേഷം തെന്നിന്ത്യന്‍ താരം അമല അക്കിനേനി മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.ഒരു അഭിഭാഷകയുടെ വേഷത്തിലാണ് അമലയെത്തുന്നത്.