കോസ്റ്റ്ഗാര്‍ഡില്‍ ഓഫീസര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോസ്റ്റ്ഗാര്‍ഡില്‍ ഓഫീസര്‍

കോസ്റ്റ്ഗാര്‍ഡ് ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ്, എന്‍ജീനിയര്‍, ലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തസ്തികകളാണിവ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75,000 രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കും. 


തസ്തികയും യോഗ്യതയും ജനറല്‍ ഡ്യൂട്ടി (പുരുഷന്‍മാര്‍): ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
 
ടെക്‌നിക്കല്‍ ബ്രാഞ്ച് (പുരുഷന്‍മാര്‍) (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍): ഫിസിക്‌സ്, മാത്ത്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് ബിരുദം/ മൂന്നുവര്‍ഷത്തെ എന്‍ജീനിയറിങ് ഡിപ്ലോമ. 

ലോ (പുരുഷന്‍): 60 ശതമാനം മാര്‍ക്കോടെ നിയമബിരുദം. പൈലറ്റ് (പുരുഷന്‍, സ്ത്രീ): 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. ഡിജിസിഎ പൈലറ്റ് ലൈസന്‍സ്. വെബ്‌സൈറ്റ്: www.joinindiancoastguard.gov.in.