കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പി.എസ്.സി സൈറ്റില്‍ ലഭ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പി.എസ്.സി സൈറ്റില്‍ ലഭ്യം

ജൂണ്‍ 9 ന് നടക്കാനിരിക്കുന്ന കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കേരള പി.എസ്.സി സൈറ്റില്‍ ലഭ്യമാണ്. മെയ്‌ 22ന് മുന്‍പ് ഹാള്‍ടിക്കറ്റ് ജെനറേറ്റ് ചെയ്തവര്‍ക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലാതെയുള്ളവർക്ക് ഹാൾടിക്കറ്റ് ലഭിക്കില്ല. വിവിധ തസ്തികകൾക്ക് അപേക്ഷ നൽകിയ ശേഷം ധാരാളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതാതിരിക്കുന്നത് പിഎസ്‌സിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ പരീഷ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയവയിലേക്കും (കാറ്റഗറി നമ്പർ 399/2017), കെഎസ്ആർടിസി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയവയിലേക്കും (കാറ്റഗറി നമ്പർ 400/2017) രണ്ട് അസിസ്റ്റന്റ് വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും പൊതുപരീക്ഷയാണ് നടത്തുന്നത്.  ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ജൂനിയർ അസിസ്റ്റന്റ്– സ്പെറി. എസ്‌ടി (കാറ്റഗറി നമ്പർ 396/2017), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ (കാറ്റഗറി നമ്പർ 534/2017) തസ്തികകളിലേക്കുള്ള പരീക്ഷയും ഇതോടൊപ്പം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസിൽ മലയാളഭാഷാ ചോദ്യങ്ങളും ഉൾപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചു. 10 മലയാള ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക. ഭാഷാന്യൂനപക്ഷങ്ങൾക്ക് തമിഴിലും കന്നടയിലും ചോദ്യങ്ങൾ ലഭ്യമാക്കും. സിലബസിനെ 10 മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതിൽ ഒൻപതാമതായാണ് മലയാളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിരുദനിലവാരത്തിലുള്ള പരീക്ഷകളിൽ ഉൾപ്പെടുത്തിയിരുന്ന സാമൂഹികക്ഷേമ പദ്ധതികൾ എന്ന വിഷയം ഒഴിവാക്കിയാണ് മലയാള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. 10 മേഖലകളിൽ നിന്നുമായി 10 ചോദ്യങ്ങൾ വീതം പരീക്ഷയിൽ ഉൾപ്പെടുത്തും. ബിരുദനിലവാരത്തിലുള്ള പരീക്ഷകൾക്ക് പ്രാഥമിക, മെയിൻ പരീക്ഷകൾ നടത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണയും ഒബ്ജക്ടീവ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത്.

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ രണ്ടു കാറ്റഗറികളിലുമായി അപേക്ഷ നൽകിയിരിക്കുന്നത് 11,98,405 പേർ. കെഎസ്എഫ്ഇ, കെഎസ്ഇബി, തൃശൂർ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് 6,03,496 പേരും കെഎസ്ആർടിസി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയവയിലേക്ക് 5,94,909 പേരും അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ടു കാറ്റഗറികളിലുമായി 6,33,323 പേരാണ് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷ നൽകിയിരുന്നത്.


LATEST NEWS