രാം ലീലയ്ക്കായി ദിലീപും  പ്രയാഗയും മാലിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാം ലീലയ്ക്കായി ദിലീപും  പ്രയാഗയും മാലിയിലേക്ക്

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാം ലീലയിലെ ഏതാനും രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ദിലീപും നായിക പ്രയാഗമാർട്ടിനും  മാലിയിലേക്ക് പോകുന്നു. ഒപ്പം കലാഭവൻ ഷാജോണുമുണ്ട്. പൊതുവേ വിദേശത്ത് ഗാനരംഗങ്ങളാണ് ചിത്രീകരിക്കുന്നതെങ്കിലും രാംലീലയിൽ നാലു സീനുകളാണ് ചിത്രീകരിക്കുന്നത്. മൂന്നു ദിവസത്തെ ഷൂട്ടിംഗാണ് മാലിയിലുള്ളത്. മാർച്ച് 5ന് സംഘം തിരിച്ചെത്തും. പുലി മുരുകനുശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രം മേയ് 5ന് തിയേറ്ററുകളിലെത്തും. ഇതിന്റെ ഇപ്പോഴത്തെ ഷെഡ്യൂൾ 20ന് കൊച്ചിയിൽ പൂർത്തിയാകും. സച്ചിയാണ് തിരക്കഥയെഴുതുന്നത്. കാമറ : ഷാജി.


LATEST NEWS