ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വകാര്യ  സ്ഥാപനങ്ങളിൽ തൊഴിലവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വകാര്യ  സ്ഥാപനങ്ങളിൽ തൊഴിലവസരം

കാക്കനാട്ടെ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾക്കായി അഭിമുഖം നടത്തുന്നു. ഈ മാസം 25നാണ് അഭിമുഖം. താൽപ്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം തിരിച്ചറിയൽ കാർഡിന്റെ കോപ്പിയുമായി രാവിലെ 10:30ന് നേരിട്ട് എത്തേണ്ടതാണ്. 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഐടിഐ/ഡിപ്ലോമ (സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ), എംബിഎ (എച്ച്ആർ, മാർക്കറ്റിംഗ്) എന്നിവയാണ് യോഗ്യതകൾ.

 മെക്കാനിക്കൽ ട്രെയിനി (ഡിപ്ലോമ/ഐടിഐമെക്കാനിക്കൽ),  ഇലക്ട്രിക്കൽ ട്രെയിനി (ഡിപ്ലോമ/ഐടിഐഇലക്ട്രിക്കൽ), ഡ്രാഫ്റ്റ്‌സ്മാൻ (ഡിപ്ലോമ സിവിൽ), ഓട്ടോമൊബൈൽ മെക്കാനിക്ക് (ഡിപ്ലോമ/ഐടിഐഓട്ടോമൊബൈൽ), ഐഒഎസ്, ആൻഡ്രോയിഡ്, പിഎച്ച്പി ഡെവലപ്പർ, യുഐ ഡിസൈനർ,വെബ് ഡിസൈനർ, തുടങി പ്രവർത്തി പരിചയം ആവശ്യമുള്ള  അക്കൗണ്ട്‌സ് അസിസ്റ്റന്റ്
,എച്ച്ആർ, അഡ്മിനിസ്‌ട്രേഷൻ എക്‌സിക്യുട്ടീവ്, റിലേഷൻഷിപ്പ് എക്‌സിക്യുട്ടീവ, കളക്ഷൻ എക്‌സിക്യുട്ടീവ്, ടെലികോളിംഗ്, വെഡ്ഡിംഗ് ആൽബം ഡിസൈനർ, വീഡിയോഗ്രാഫർ, ബിഡിഇ തുടങ്ങിയവയാണ്.