ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ? പാക്ക് നടിയുടെ മറുപടി വൈറല്‍  ആകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ? പാക്ക് നടിയുടെ മറുപടി വൈറല്‍  ആകുന്നു

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് പാക് നടി നല്‍കിയ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. 2016 ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ നടി സബാ ഖമിറിന്റെ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വായില്‍ കാന്‍സര്‍ വരണമെന്ന് തനിക്ക് ആഗ്രഹമില്ലാത്തതിനാല്‍ തനിക്ക് ലഭിക്കുന്ന അവസരം വേണ്ടെന്നു വെയ്ക്കുമെന്നായിരുന്നു സബായുടെ മറുപടി. ഹാഷ്മിയെ കൂടാതെ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, റിതേഷ് ദേശ്മുഖ്, രണ്‍വീര്‍ കപൂര്‍ എന്നിവരെ കുറിച്ചും സബാ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
 


LATEST NEWS