വനം വകുപ്പില്‍ ഡ്രൈവര്‍മാരുടെ പുതിയ തസ്തികകള്‍ അനുവദിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വനം വകുപ്പില്‍ ഡ്രൈവര്‍മാരുടെ പുതിയ തസ്തികകള്‍ അനുവദിക്കും

തൃശൂര്‍: വനം വകുപ്പില്‍ ഡ്രൈവര്‍മാരുടെ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുമെന്ന് വനം മന്ത്രി കെ രാജു. വകുപ്പിനു കീഴില്‍ 500ല്‍ പരം വാഹനങ്ങളുണ്ടെങ്കിലും നിലവില്‍ 250 ഓളം സ്ഥിരം ഡ്രൈവര്‍മാര്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ അധിക തസ്തികകളുടെ ആവശ്യകത ധനമന്ത്രിയെ ബോധ്യപ്പെടുത്തി മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാര്‍ക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ആവശ്യമായ സ്ഥാനക്കയറ്റങ്ങളും സാമ്പത്തികാനുകൂല്യങ്ങളും ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


LATEST NEWS